
പറവൂർ: ആനച്ചാലിലെ പതിനെട്ട് ഏക്കർ തണ്ണീർതടം നികത്തുന്നതിനെതിരെ കെ.എസ്.കെ.ടി.യു സ്ഥലത്ത് കുത്തിയകൊടി നീക്കം ചെയ്തു. കെ.എസ്.കെ.ടി.യുവും കർഷക സംഘവും വീണ്ടും കൊടികുത്തി പ്രതിഷേധിച്ചു. കഴിഞ്ഞിദിവസം രാത്രിയിലാണ് കുത്തിയ കൊടികളെല്ലാം എടുത്തുമാറ്രിയത്.
മന്നം കവലയിൽ നിന്ന് ആനച്ചാലിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയാണ് പുതിയ കൊടികൾ കുത്തിയത്. കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡ് പരിധിയിൽ ആനച്ചാൽ പുഴയോട് ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണ് ഒരുമാസം മുമ്പ് നികത്താൻ ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ
ബ് കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയും നടത്തി. ഇതിന് ശേഷം ജില്ലാകളക്ടർ ഭൂമിയുടെ തരംമാറ്റിയത് പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 70 ലോഡ് മണ്ണ് ഇതിനോടകം കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടത്തിൽ അടിച്ചിട്ടുണ്ട്. പ്രതിഷേധം കർഷകസംഘം ഏരിയാ സെക്രട്ടറി കെ.ഡി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എ.ബി. മനോജ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എ.എസ്. അനിൽകുമാർ, എൽ. ആദർശ്, സിപിഎം കോട്ടുവള്ളി ലോക്കൽ സെക്രട്ടറി എ.ജി. മുരളി, കെ.കെ. സുനിൽദത്ത്, എൻ.എസ്. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.