കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം.
വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. ക്ഷേത്രത്തിലെ ഭഗവതിയുടെ വെള്ളിഗോളക നഷ്ടപ്പെട്ടു.
ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിൽ കുത്തിത്തുറന്നാണ് ഗോളക കവർന്നത്. ശിവ ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം തകർത്ത് പണം അപഹരിച്ചു. സർപ്പ പ്രതിഷ്ഠയുടേയും അയ്യപ്പസ്വാമിയുടേയും ശ്രീകോവിലുകളിലെ ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓഫീസിന്റെ താഴ് പാതി തകർത്ത നിലയിലായിരുന്നു. ക്ഷേത്രമേൽശാന്തി വാസുദേവൻ നമ്പൂതിരി പതിവ് പൂജയ്ക്ക് എത്തിയപ്പോഴാണ് ശ്രീകോവിൽ വാതിൽ തുറന്ന നിലയിൽ കണ്ടത്. കൂത്താട്ടുകുളം സി.ഐ കെ. ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.