cpi-paravur

പറവൂർ: സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന പറവൂർ മണ്ഡലം സമ്മേളനം ആരംഭിച്ചു. തെക്കേതുരുത്തിലെ ടി.വി. അശോകന്റെ വസതിയിൽ നിന്ന് പതാകജാഥ എ.കെ. സുരേഷിന്റെ നേതൃത്വത്തിലും ഘണ്ഠകർണൻവെളിയിലുള്ള കെ.സി. പ്രഭാകരന്റെ വസതിയിൽ നിന്ന് കൊടിമരജാഥ, ഡിവിൻ കെ. ദികരന്റെ നേതൃത്വത്തിലും വരാപ്പുഴയിലെ ടി.എൻ. സോമന്റെ വസതിയിൽ നിന്ന് ബാനർജാഥ ലതിക പി. രാജുവിന്റെ നേതൃത്വത്തിലും ആരംഭിച്ച് ചേന്ദമംഗലം കവലയിൽ സംഗമിച്ചു.

സമ്മേളന നഗരിയിൽ 24 പതാക ഉയർത്തി. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. കമലാസദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.രാജു, എസ്. ശ്രീകുമാരി, എം.ടി. നിക്സൺ, കെ.ബി. അറുമുഖൻ, എം.കെ. ദിനകരൻ, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. ഇന്നും നാളെയും പ്രതിനിധിസമ്മേളനം നടക്കും. പ്രതിനിധിസമ്മേളനം എ.കെ. ചന്ദ്രൻ ഉ്ഘാടനം ചെയ്യും.