p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ 110 പേരെ പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയും വ്യവസായിയുമായ ശരത് ജി. നായരെ 15-ാം പ്രതിയാക്കി. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ (ഐ.പി.സി 204, 201 ) എന്നീ കുറ്റങ്ങൾ അധികമായി ചുമത്തി.

ദിലീപിന്റെ ഭാര്യ കാവ്യമാധവൻ സാക്ഷിപ്പട്ടികയിലില്ല. നടൻ ചെമ്പൻ വിനോദ്, സംവിധായകൻ ആഷിക് അബു, മേക്കപ്പ് ആർട്ടിസ്റ്ര് രഞ്ജു രഞ്ജിമാർ, മുഖ്യപ്രതി പൾസർ സുനിയുടെ മാതാവ് ശോഭന, സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിന്റെ വീട്ടിലെ മുൻ ജീവനക്കാരൻ ദാസൻ, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ, കാവ്യ മാധവന്റെ മാതാവ് ശ്യാമള, പിതാവ് മാധവൻ തുടങ്ങിയവരെ ഉൾപ്പെടെയാണ് പുതുതായി സാക്ഷികളാക്കിയത്. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിലേതടക്കം ആകെ സാക്ഷികൾ 138. നടി മഞ്ജു വാര്യർ പ്രധാന സാക്ഷികളിൽ ഒരാളാണ്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയെങ്കിലും ഇത് തിരിച്ചെടുക്കാൻ കഴിയാത്തവിധം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ വിവരം പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ജനുവരി നാലിനാണ് തുടരന്വേഷണം ആരംഭിച്ചത്. ഡിജിറ്റൽ തെളിവുകളുൾപ്പെടെ 350 രേഖകളാണ് തുടരന്വേഷണത്തിൽ പിടിച്ചെടുത്തത്.

വിവിധ സാക്ഷി മൊഴികൾ

 സംവിധായകൻ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചു കണ്ടെന്ന് നടൻ ചെമ്പൻ വിനോദ്

 വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് നിർമ്മിക്കാൻ ദിലീപ് ഒത്താശ ചെയ്തെന്ന് ആഷിഖ് അബു

 പൾസർ സുനി ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീടിന്റെ ഭാഗത്തുനിന്ന് വരുന്നത് കണ്ടെന്ന് രഞ്ജു രഞ്ജിമാർ

 വിവിധ ഘട്ടങ്ങളിൽ പ്രത്യേക സംഘം ശേഖരിച്ച ദിലീപിന്റെ ശബ്ദരേഖകൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞു

ഹാഷ് വാല്യുവിൽ

അന്വേഷണം തുടരും

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു വിചാരണ കോടതിയുടെ പക്കലിരിക്കെ മൂന്നുതവണ മാറിയത് പ്രത്യേകമായി അന്വേഷിക്കും. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് കുറ്രപത്രത്തിൽ പറയുന്നു. കണ്ടെത്തലുകൾ പ്രത്യേക റിപ്പോർട്ടായി വിചാരണക്കോടതിയിൽ സമർപ്പിക്കും.

കോ​ട​തി​ക്കെ​തി​രെ​ ​ആ​രോ​പ​ണം​ :
അ​തി​ജീ​വി​ത​യ്ക്ക് ​ഹൈ​ക്കോ​ട​തി​ ​വി​മ​ർ​ശ​നം

നി​യ​മ​കാ​ര്യ​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​അ​ശ്ളീ​ല​ദൃ​ശ്യം​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​ർ​ ​അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ ​അ​തി​ജീ​വി​ത​യ്ക്ക് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നു​ ​ചോ​ദി​ച്ച​ ​ഹൈ​ക്കോ​ട​തി,​ ​അ​നാ​വ​ശ്യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ൽ​ ​പി​ഴ​ ​ചു​മ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി.
തു​ട​ര​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​രും​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​വും​ ​ചേ​ർ​ന്ന് ​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും​ ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​രെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നു​മാ​രോ​പി​ച്ച് ​അ​തി​ജീ​വി​ത​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​ഹ​ർ​ജി​യി​ൽ​ ​ദി​ലീ​പി​നെ​ ​ക​ക്ഷി​ ​ചേ​ർ​ത്തു.
ദി​ലീ​പി​നെ​ ​ക​ക്ഷി​യാ​ക്കു​ന്ന​തി​നെ​ ​അ​തി​ജീ​വി​ത​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​ത​നി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​മു​ള്ള​തി​നാ​ൽ​ ​ക​ക്ഷി​ചേ​രാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​ദി​ലീ​പി​ന്റെ​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.​ ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യെ​ന്ന​ ​ഫോ​റ​ൻ​സി​ക് ​റി​പ്പോ​ർ​ട്ട് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​പ്രോ​സി​ക്യൂ​ഷ​നെ​ ​അ​റി​യി​ച്ചി​ല്ലെ​ന്നും​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ലെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ചോ​ർ​ന്നെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ടെ​ന്നും​ ​അ​തി​ജീ​വി​ത​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പ്ര​തി​ക​ളെ​ ​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​കോ​ട​തി​യു​ടേ​തെ​ന്നും​ ​ആ​രോ​പി​ച്ചു.​ ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​ത്ത​രം​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞ​പ്പോ​ൾ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​അ​ടി​സ്ഥാ​ന​മെ​ന്ന് ​അ​തി​ജീ​വി​ത​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തി​ ​ന​ൽ​കു​ന്നു​ണ്ടോ​യെ​ന്ന് ​സിം​ഗി​ൾ​ബെ​ഞ്ച് ​ചോ​ദി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ചി​ല​തു​ ​പ​റ​യാ​നു​ണ്ടെ​ന്ന് ​അ​ഭി​ഭാ​ഷ​ക​ ​വ്യ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഹ​ർ​ജി​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ലേ​ക്ക് ​മാ​റ്റി.