
ഫോർട്ടുകൊച്ചി: മിസ്റ്റർ ഏഷ്യ ശരീരസൗന്ദര്യ മത്സരത്തിൽ ജേതാവായ അശ്വിൻ ഷെട്ടിക്ക് ജന്മനാട്ടിൽ സ്വീകരണം. മാലെദ്വീപിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിലാണ് അശ്വിൻ മെഡൽ നേടിയത്.
ജന്മനാട്ടിലെത്തിയ അശ്വിൻ ഷെട്ടിയെ സാമൂഹ്യ സംഘടനകളും കായിക പ്രേമികളും സാമുദായിക- രാഷ്ട്രീയ സംഘടനാ ഭാരവാഹികളും ചേർന്ന് വരവേറ്റു. സ്വീകരണ യോഗത്തിൽ കൊച്ചിൻ കോർപ്പറേഷൻ സ്ഥിരംസമിതി അംഗം അഡ്വ.പ്രിയ പ്രശാന്ത്,നഗരസഭാംഗം രഘുറാം ജെ.പൈ,കളമശേരി കൗൺസിൽ അംഗം ആസാദ്, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്, ഗുസ്തി പരിശീലകൻ എം.എം.സലിം, വൈശ്യ സമാജ് ഭാരവാഹികളായ ആർ.എസ്.അരുൺ,സന്ധ്യ മഹേഷ്,ശ്രീജിത്ത്, കെ.ബാലൻ,എസ്.എസ്.രാമചന്ദ്രൻ, ജനാർദ്ദന ക്ഷേത്രം ഭരണസമിതി അംഗം എസ്.ആർ.ബിജു,കൊച്ചി തിരുമല ക്ഷേത്രം ഭരണാധികാരി ശിവകുമാർ കമ്മത്ത്, ഹിന്ദു ഐക്യവേദി മേഖലാ പ്രസിഡന്റ് എസ്.കൃഷ്ണകുമാർ, 24 മന തെലുങ്കു ചെട്ടിസംഘം സംസ്ഥാന സെക്രട്ടറി ആർ.ശെൽവരാജ് എന്നിവർ സംസാരിച്ചു.