ചേരാനല്ലൂർ: എം.ഡി.എം.എയും കഞ്ചാവുമായി കൊല്ലം മൺറോതുരുത്ത് പട്ടംപുതുരുത്ത് സുഷ്ണി വിലാസംവീട്ടിൽ അമിൽ ചന്ദ്രൻ (26) പൊലീസിന്റെ പിടിയിലായി. ഇയാൾ ഒരു യുവതിക്കൊപ്പം ചേരാനല്ലൂർ വാലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1.47 ഗ്രാം എം.ഡി.എം.എയും 44 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ പൊലീസ് അസി.കമ്മിഷണർ കെ.എ. അബ്ദുൾസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും ചേരാനല്ലൂർ എസ്.ഐ. എൽദോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.