കൊച്ചി: സി.ബി.എസ്.ഇ പരീക്ഷയിൽ നഗരത്തിലെ സ്കൂളുകൾ മികച്ച വിജയം സ്വന്തമാക്കി.

ഇടപ്പള്ളി കാംപിയൻ സ്കൂളിൽ പത്താം ക്ളാസ് പരീക്ഷ എഴുതിയ 136 പേരും ജയിച്ചു.105 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 43 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കും ആറുപേർ മുഴുവൻ വിഷയങ്ങൾക്കും എ വണ്ണും കരസ്ഥമാക്കി.

പന്ത്രണ്ടാം ക്ളാസിൽ 102 വിദ്യാർത്ഥികളും ജയിച്ചു. 62 പേർ ഡിസ്റ്റിംഗ്ഷനും 22 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കും നാലുപേർ എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടി. തമ്മനം നളന്ദ പബ്ളിക് സ്കൂളിൽ 12 ാം ക്ളാസിൽ 28പേർ ഡിസ്റ്റിംഗ്ഷനും 23 പേർ ഫസ്റ്റ് ക്ളാസും നേടി. നാലുപേർ എല്ലാ വിഷയങ്ങളിലും എ വൺ നേടി. ക്ളാസ് പത്തിൽ 31 പേർ ഡിസ്റ്റിംഗ്ഷൻ നേടി. പരീക്ഷ എഴുതിയ 59ൽ രണ്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കുകയും ചെയ്തു.