തൃക്കാക്കര: രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസ അർപ്പിച്ച് ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ്, വിശ്വഹിന്ദു പരിക്ഷത്ത് ജില്ലാ ട്രഷറർ മോഹൻ നായർ, മിനി, സജീവൻ കരിമക്കാട്, അനിൽ കുമാർ, സി.പി.ബിജു, സുനിൽ കുമാർ, രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.