കളമശേരി: ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫാക്ട് ഗേറ്റിലും ഹെഡ് ലോഡ് യൂണിറ്റിലും നടന്ന പരിപാടി ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. കളമശേരി മേഖലയിലെ യൂണിറ്റുകളിൽ പതാക ഉയർത്തി. മധുരപലഹാര വിതരണവും സേവന പ്രവർത്തനങ്ങളും നടത്തി. മേഖലാ പ്രസിഡന്റ് ടി.ആർ.മോഹനൻ, സെക്രട്ടറി ഷിബു, നേതാക്കളായ കെ.ശിവദാസ്, വി.എം.ഗോപി, പ്രീതി ഉദയൻ, പി.കെ.സുദർശൻ,അനിൽകുമാർ, സി.പി.സുജിത് എന്നിവർ സംസാരിച്ചു.