asha

കൊച്ചി: ചലച്ചിത്രതാരവും നർത്തകിയുമായ ആശാ ശരത്തിന്റെ കലാപഠന ആപ്പ് പുറത്തിറക്കി. സ്‌പൈസസ് പ്രൊഡക്ഷൻ കമ്പനിയുടെ (എസ്.പി.സി) പ്രാണ ഇൻസൈറ്റ് എഡ്യൂക്കേഷനുമായി സഹകരിച്ച് നിർമ്മിച്ച 'പ്രാണ ആശാശരത്ത് കൾച്ചറൽ സെന്റർ' ആപ്പിലൂടെ 21 കലകൾ പഠിക്കാം. പ്രതിമാസം 80 രൂപയാണ് ഫീസ്, വർഷം 1000 രൂപയും. മന്ത്രി പി. രാജീവ് ആപ്പ് പുറത്തിറക്കി.

പ്രായഭേദമെന്യേ കഥകളി മുതൽ കീബോർഡ് വരെ ആപ്പിലൂടെ പഠിക്കാം. ഫീസ് നൽകാൻ സാധിക്കാത്തവ‌ർക്ക് സൗജ്യമായി ആപ്പ് ഉപയോഗിക്കാം. വിവിധ കലകളിൽ പ്രഗത്ഭരാണ് ഗുരുക്കന്മാർ. ഗുരുവിൽ നിന്ന് നേരിൽ പഠിക്കുന്നതിന് തുല്യമായ രീതിയിലാണ് ആപ്പ് ഒരുക്കിയിട്ടുള്ളതെന്ന് ആശ ശരത്ത് പറഞ്ഞു. പത്രസമ്മേളനത്തിൽ എസ്.പി.സി മാനേജിംഗ് ഡയറക്ടർ റിയാസ് കടവത്ത്, സി.ഇ.ഒ മിഥുൻ പി.പി, ജനറൽ മാനേജർ ജോസഫ് ലിജോ എന്നിവർ പങ്കെടുത്തു. ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിന് ആശാ ശരത്ത് അവതരിപ്പിച്ച 'ഭൂമിക' നൃത്തപരിപാടി അരങ്ങേറി.