nefro
വൃക്കരോഗ വിദഗ്ദ്ധരുടെ നാലാമത് സമ്മേളനം ഡോ. ചാക്കോ കൊരുള ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. എബി എബ്രഹാം എം., ഡോ. കെ.വി ജോണി, ഡോ. മോഹൻ മാത്യു, ഡോ. ശ്യാം ബൻസൽ, ഡോ. ആർ.കെ ശർമ്മ തുടങ്ങിയവർ സമീപം

കൊച്ചി: വൃക്കരോഗ വിദഗ് ദ്ധരുടെ സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. വി.പി.എസ് ലേക്‌ഷോർ ആശുപത്രി, അസോസിയേഷൻ ഒഫ് കൊച്ചിൻ നെഫ്രോളജിസ്‌റ്റ്സ് എന്നിവ സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ ഉദ്ഘാടനം സി.എം.സി വെല്ലൂർ നെഫ്രോളജി വിഭാഗം മുൻ പ്രൊഫസറും മേധാവിയുമായ ഡോ. ചാക്കോ കൊരുള ജേക്കബ് നിർവഹിച്ചു.

വി.പി.എസ് ലേക്‌ഷോർ ആശുപത്രി നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ. എബി എബ്രഹാം എം., ഡോ ആർ കെ ശർമ, ഡോ. സക്‌സീന അലക്‌സാണ്ടർ, ഡോ. നാരായൺ പ്രസാദ്, ഡോ. വിവേക് കുറ്റെ എന്നിവർ സംസാരിച്ചു.