തൃപ്പൂണിത്തുറ: നഗരസഭയുടെ ആഭിമുഖ്യത്തിലെ അത്തം 2022 ജൂലായ് 29 മുതൽ സെപ്തംബർ ഏഴുവരെ ആഘോഷിക്കും. കലാ,സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ജൂലായ് 29ന്. ജൂലായ് 30 മുതൽ ആഗസ്റ്റ് 28 വരെ മത്സരങ്ങൾ അരങ്ങേറും. കലാ,സാഹിത്യ മത്സരങ്ങൾക്ക് ഇന്ന് വൈകിട്ട് 5 മണിവരെ രജിസ്ട്രേഷൻ നടത്താം. അപേക്ഷാ ഫീസ് 50 രൂപ. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.