കൊച്ചി: ബി.എം.എസ് ജില്ലയിൽ സ്ഥാപകദിനം ആഘോഷിച്ചു. ജില്ലയിലെ 2,000 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

അമ്പലമുകൾ എച്ച്.ഒ.സി.എല്ലിന് മുന്നിൽ ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഏലൂർ എഫ്.എ.സി.ടി.ക്ക് മുന്നിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.ജി ജയപ്രകാശ് എടത്തലയിലും കെ.എ പ്രഭാകരൻ ആലുവ റെയിൽവേ സ്റ്റേഷനിലും പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.കെ അനിൽകുമാർ കളമശേരി മെഡിക്കൽ കോളേജിന് മുന്നിലും സി.എസ് സുനിൽ ആലുവ മെട്രോ സ്റ്റേഷനിലും എം.പി. പ്രദീപ്കുമാർ നെടുമ്പാശേരി എയർ പോർട്ടിന് മുന്നിലും എം.എൽ ശെൽവരാജ് കാക്കനാട് വ്യവസായ മേഖലയിലും എച്ച്. വിനോദ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് പറവൂർ സ്വകാര്യ ബസ് സ്റ്റാന്റിലും പതാക ഉയർത്തി. 500 കുടുംബ സംഗമങ്ങളും സംഘടിപ്പിച്ചു.