തൃക്കാക്കര: സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റുമാർക്ക് ഉയർന്ന തസ്തികകളിലേക്ക് പ്രൊമോഷൻ നടപ്പിലാക്കണമെന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാന തസ്തികയിൽ വെക്കേഷണൽ ഹയർ സെക്കൻറി, എയ്ഡഡ് ഹയർ സെക്കൻഡറി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ ലഭിക്കുമ്പോൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റുമാർക്ക് മാത്രം പ്രമോഷൻ നിഷേധിക്കുന്നത് കടുത്ത നീതി നിഷേധമാണ്. എറണാകുളം സി. അച്ചുതമേനോൻ ഹാളിൽ ചേർന്ന ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എൽ.എ. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് എം.എച്ച് അദ്ധ്യക്ഷത വഹിച്ചു.