അങ്കമാലി: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോർട്ടി കോർപ്പുമായി ചേർന്ന് അങ്കണവാടി കുട്ടികൾക്കുള്ള തേൻ വിതരണം ചെയ്യുന്ന പദ്ധതിയായ തേൻകണം ഉദ്ഘാടനo ചെയ്തു. രണ്ട് ഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് മാസത്തേക്ക് 300 ഗ്രാം തേൻ വീതം ഓരോ അങ്കണവാടിയിലേക്കും വിതരണം ചെയ്യുന്നു പദ്ധതിയാണ് . അങ്കമാലി നഗരസഭാ ജി വാർഡിൽ നടന്ന തേൻകണം പദ്ധതി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ സി.എം. അമ്മിണി അദ്ധ്യക്ഷത വഹിച്ചു.