കുറുപ്പംപടി: വേറിട്ട കൃഷിയുമായി വാണിയപ്പിള്ളി എൽ.പി സ്കൂൾ. ഓണത്തിന് മറുനാടൻ പൂക്കൾ ഒഴിവാക്കി ഒരു കുടന്ന പൂവ് എല്ലാ കൂട്ടുകാർക്കും നൽകുക എന്ന ലക്ഷ്യത്തോടെ ഞങ്ങളും പൂക്കൃഷി എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സോമി ബിജു, ഹെഡ്മാസ്റ്റർ മുഹമ്മദലി, പോൾ കെ.പോൾ, സി.എ.ഓമന, സി.കെ.നീലകണ്ഠൻ ഇളയത്, ധനുഷ, ടി.കെ.സണ്ണി, ടി.കെ. ബിജു എന്നിവർ പ്രസംഗിച്ചു.