കൊച്ചി: സേവന, വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സെസിലെ ടാറ്റാ സിറാമിക്സ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.ബിജുമോൻ ഉദ്ഘാടനം ചെയ്തു. ടി.സി.ഡബ്‌ള്യു.യു സെക്രട്ടറി മുരളീധരൻ, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ടി.ഒ.ബൈജു, സി.ഡബ്‌ള്യു.എ (സി.ഐ.ടി.യു) കൺവീനർ കെ.ആർ.സൈനൻ എന്നിവർ സംസാരിച്ചു.