മൂവാറ്റുപുഴ: മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ നടക്കുന്ന പ്രോ- പഞ്ചാലീഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് ദേശീയ താരങ്ങളടക്കം നൂറോളം പേർ പങ്കെടുക്കും. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് 17 പേർ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
പുരുഷ വിഭാഗത്തിൽ ആറ് ക്ലാസുകളിലും വനിതാ വിഭാഗത്തിൽ മൂന്ന് ക്ലാസുകളിലുമാണ് മത്സരം നടക്കുന്നത്. കേരള പഞ്ചഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി ഏലൂർ, സുരേഷ് മാധവൻ, റീജാ സുരേഷ്, ആർദ്ര സുരേഷ്, സോണി നെൻസൺ, അരുൺ പി.ജോൺ, ശരത്ത്, മോനു തോമസ്, ഡോൺ, ആര്യ, ടി.എസ്.അർജുൻ, അരുൺ കാർത്തിക്, രാഹുൽ പണിക്കർ, ജിഷ്ണു ഗുപ്ത, നാദിർഷ, ധിൽഷാദ്, സാനു ജോയി എന്നിവർ എറണാകുളം ജില്ലയിൽ നിന്ന് ചാമ്പ്യൻഷിപ്പിന് ഇറങ്ങും.റഫറി പാനലിൽ കെ.എഫ്.നോബി, സന്ദീപ്, റോഷിത്ത് എന്നിവരും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്.