മരട്: നഗരസഭ 18-ാം ഡിവിഷനിലെ എസ്.ഡി.വി എൽ.പി സ്കൂളിൽ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് 7,80,313 രൂപ അനുവദിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.