മൂവാറ്റുപുഴ: കൃഷി ലാഭകരമാക്കാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകി കർഷകരെ സഹായിക്കണമെന്നും 60 വയസ് കഴിഞ്ഞ കർഷകർക്കെല്ലാം പ്രതിമാസം 5000 രൂപ നൽകണമെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിനോദ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി ജോസ് വള്ളമറ്റം, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്ങൽ, ജോണി അരിക്കാട്ടിൽ, ജോർജ് കിഴക്കുമശേരി, സോജൻ പിട്ടാപ്പിള്ളിൽ, ജോസഫ് ബേബി, എ.ടി.പൗലോസ്, കെ.എം.ജോർജ്, സജി തെക്കേക്കര, ജേക്കബ് ഇരമംഗലത്ത്, ജോണി പുളിൻതടം, ബിജു വെട്ടികുഴ എന്നിവർ സംസാരിച്ചു.