കൊച്ചി: പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള ആപ്പ് വികസിപ്പിച്ച് കൊച്ചി സ്വദേശി. ബംഗളുരുവിൽ ഐ.ടി. കമ്പനിയും കൺസൾട്ടൻസിയും നടത്തുന്ന മലയാളിയായ സുമീന്ദ്രനാഥ് ആണ് ഈ നേട്ടം കൈവരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതും ഇദ്ദേഹമാണ്. കേരളം, ഉത്തർപ്രദേശ്, കർണ്ണാടക നിയമസഭ , മുനിസിപ്പൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ആപ്പ് ഉപയോഗിച്ചിരുന്നു. ഉക്രെയ്ൻ യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി ചുരുങ്ങിയ സമയം കൊണ്ട് ഒരു ആപ്പ് വികസിപ്പിക്കാനും സുമീന്ദ്രനാഥിന് കഴിഞ്ഞു. എറണാകുളം ടി.ഡി.റോഡിൽ താമസിക്കുന്ന എ.വി. രവീന്ദ്രനാഥ ഭട്ടിന്റെയും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷക സുശീല ഭട്ടിന്റെയും മകനാണ്.