മൂവാറ്റുപുഴ: ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെയും മഹിളാ മോർച്ച മണ്ഡലം സമിതിയുടേയും നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി നിഷ അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് രഘുനാഥ്, എസ്‌.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം എ.എസ്. വിജുമോൻ, മുൻ മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, കൗൺസിലർ ബിന്ദു സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു മനോജ്, നേതാക്കളായ സലിം കറുകപ്പിള്ളി, അജയൻ കൊമ്പനാൽ, വിദ്യ വേണു, അജീഷ് കാവിലമ്മ, അനീഷ് പുളിക്കൻ, രമേശ് പുളിക്കൻ, മുനിസിപ്പൽ സമിതി പ്രസിഡന്റ് കെ.എസ്. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.