കോതമംഗലം: വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാസ്കാരിക കേരളം എന്ന ആഹ്വാനവുമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സാംസ്കാരിക ശിൽപശാലയ്ക്ക് പൈങ്ങോട്ടൂരിൽ തുടക്കം. എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മനോജ് നാരായണൻ, ജോൺ ഫെർണാണ്ടസ്, വി.എം.പ്രഭാകരൻ, സാബു ടി. മാത്യു, ജോഷി ഡോൺബോസ്കോ, ബോബി പി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. കെ.ജി.പൗലോസ്, ഡോ. ധർമ്മരാജ് അടാട്ട്, അഡ്വ. മായകൃഷ്ണൻ, പ്രൊഫ. എം.എം.നാരായണൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.