കുറുപ്പംപടി: കേരള കർഷക സംഘം മുടക്കുഴ വില്ലേജ് സമ്മേളനം നടന്നു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി.പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.ജി.ജിബുലാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.ജോബി ജോൺ, എം.ഡി. ഷിബു എന്നിവർ സംസാരിച്ചു. പ്രസിഡന്റായി

ടി.വി. സണ്ണിയേയും സെക്രട്ടറിയായി പി.കെ.ശിവദാസിനേയും തിരഞ്ഞെടുത്തു.