തൃപ്പൂണിത്തുറ: ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സാലി പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെസി പീറ്റർ, ബോബൻ കുര്യാക്കോസ്, വാർഡ് അംഗങ്ങളായ ജോഹർ എൻ. ചാക്കോ, സി.എ.ബാലു, ഷേർളി രാജു, ലിസി സണ്ണി, കെ.ജി. രവീന്ദ്രനാഥ്, അസി. കൃഷി ഓഫീസർ ലൗലി വർഗീസ്, കൃഷി അസി. കെ.എം. സുനിൽ, സി.ഡി.എസ് ചെയർപേഴ്സൺ നിഷിത സന്തോഷ്, എന്നിവർ സംബന്ധിച്ചു.