
പെരുമ്പാവൂർ: എം.സി.റോഡിൽ കീഴില്ലത്ത് നിയന്ത്രണംവിട്ട കാറിടിച്ച് വയോധികൻ മരിച്ചു. കീഴില്ലം ഓണാട്ടുപറമ്പിൽ മാത്യു ജേക്കബ് (കുഞ്ഞ്, 76) ആണ് മരിച്ചത്. ഇന്നലെ രാവിലെ ബി.പി.സി.എൽ പെട്രോൾപമ്പിന് സമീപമായിരുന്നു അപകടം.
റോഡരികിലൂടെ നടക്കുകയായിരുന്ന മാത്യുവിനെ കോട്ടയത്തുനിന്ന് വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ കാനയിലേക്ക് തെറിച്ചുവീണ മാത്യുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അന്നമ്മയാണ് ഭാര്യ. മക്കൾ: ജേക്കബ് മാത്യു, സ്മിത, മേരി മാത്യു (ദുബായ്), അഡ്വ.ജോർജ് മാത്യു.
മരുമക്കൾ: ജാസ്മിൻ, ജേക്കബ്, ഷിബു, ഡോ.സിമി ജോർജ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.