കുറുപ്പംപടി:അശമന്നൂർ, വേങ്ങൂർ പഞ്ചായത്തുകളിലെ നിർദ്ധന കുടുംബങ്ങൾക്ക് ഓടക്കാലി വൈസ് മെൻ ക്ലബ് ഒഫ് എസ്.ഒ.എസ് സഹായങ്ങൾ കൈമാറി. പെട്ടെന്നുള്ള വീഴ്ചയിൽ ഓർമ്മ നഷ്ടപ്പെട്ട വ്യക്തിക്കും ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തുന്ന സ്ത്രീക്കും ക്യാൻസർ രോഗിയായ ഭാര്യയും ഹൃദ്രോഗിയായ ഭർത്താവും അടങ്ങുന്ന കുടുംബത്തിനും ഉറ്റവരുടെ മരണം കൊണ്ട് ജീവിതം താളംതെറ്റിയ കുടുംബങ്ങൾക്കും സഹായം കൈമാറി.സുനിൽ ജോൺ,രാജു പോൾ,കെ.കെ.അനോഷ് , പി.പി. വേണുഗോപാൽ, ബിനോയ് ചെമ്പകശേരി, പി.എ.ശിവൻ, എം.ജി.സുമേഷ് ,ജോബി ഐസക്, അനിൽ.വി.കുഞ്ഞ്, മനോജ് കുട്ടപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.