തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം.മുൻ അസി.എൻജിനിയർ,സെക്രട്ടറി എന്നിവർക്കെതിരെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
2019-20 കാലയളവിലെ അസി.എൻജിനിയർ മേരി കാതറിൻ ജോർജ് 3,37,13,099 രൂപയുടെയും സെക്രട്ടറി 55,500 രൂപയുടെയും നഷ്ടംവരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇതുസംബന്ധിച്ച ഫയലുകൾ ഓഡിറ്റ് വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടും നൽകാൻ അധികൃതർ തയാറായില്ല. തൊഴിൽകരം പിരിക്കുന്നതിൽ നഗരസഭ വലിയ അലംഭാവം കാട്ടിയതായി ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തി.ബാങ്കുകൾ, മാവേലി സ്റ്റോറുകൾ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങൾ തൊഴിൽകരം പിരിക്കാത്തവയിൽപ്പെടുന്നു. 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ലക്ഷങ്ങളാണ് വിവിധ ഇനങ്ങളിലായി നഗരസഭക്ക് പിരിഞ്ഞുകിട്ടാനുള്ളത്.

# തൊഴിൽ കരംപിരിക്കാത്ത
സ്ഥാപനങ്ങളിൽ ചിലത്

 വെജിറ്റബിൾസ് ആൻഡ് പ്രമോഷൻ കൗൺസിൽ
 ഇൻസ്‌പെക്ടർ ലീഗൽ മെട്രോളജി
 അസി.എൻജിനിയർ പി.ഡബ്ലൂ.ഡി റോഡ്
 സെൻട്രൽ വെയർ ഹൗസ് കോർപ്പറേഷൻ
 ഹിന്ദി ടീച്ചിംഗ് സ്‌കീം
 പ്രസ് ഇൻഫോർമേഷൻ ബ്യൂറോ
 ഫീൽഡ് ഇൻഫോർമേഷൻ ഓഫീസ്
 ബി.എസ്.എൻ.എൽ കാക്കനാട്
--