p-raju
സി.പി.ഐ ആലുവ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണി അത്യാവശ്യമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. പാർട്ടി ആലുവ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. പ്രഭാകരൻ നഗറിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന സി.പി.ഐ നേതാവ് കെ.എൽ. ജോസ് പതാക ഉയർത്തി.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.കെ. ചന്ദ്രൻ, കെ.കെ. അഷറഫ്, ബാബു പോൾ, കെ.എൻ. ഗോപി, ഇ.കെ. ശിവൻ, സി.വി. ശശി, പി. നവകുമാരൻ, മനോജ് ജി. കൃഷ്ണൻ, എൻ.കെ. കുമാരൻ, അസ്ലഫ് പാറേക്കാടൻ, പി.വി. പ്രേമാനന്ദൻ, വി. സെയ്തുമുഹമ്മദ്, എ.എ. സഹദ്, ഷംല കമാൽ എന്നിവർ സംസാരിച്ചു.
ഇന്ന് മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ചക്ക് ശേഷം പുതിയ കമ്മിറ്റിയെ തി​രഞ്ഞെടുക്കും.