park
ഇന്നോവേച്വർ ഗ്ലോബലിന്റെ ഇൻഫോപാർക്ക് ഓഫീസ് ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കുന്നു. ജോൺ എം. തോമസ്, രവീന്ദ്രനാഥ് എ വി., ജിജോ എം.എസ്., ടി.ബി. കുരുവിള എന്നിവർ സമീപം

കൊച്ചി: ചെറിയ സ്ഥലത്ത് ചെയ്യാവുന്ന വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 10 ഏക്കർ സ്ഥലത്ത് ഐ.ടി ഇതര വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ വ്യവസായനഗരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നൽകും. മൂന്നു കോടി രൂപ സർക്കാർ സഹായവും ലഭിക്കും.

ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലെ ട്രാൻസ്ഏഷ്യൻ സൈബർ പാർക്കിൽ ഐ.ടി കമ്പനിയായ ഇന്നോവേച്വർ ഗ്ലോബലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ്, ഇന്നോവേച്വറിന്റെ ഗ്ലോബൽ സി.ഇ.ഒ ജിജോ എം എസ്, ഇന്നോവേച്വർ ഇന്ത്യ സി.ഇ.ഒ രവീന്ദ്രനാഥ് എ.വി തുടങ്ങിയവർ സംസാരിച്ചു.