പള്ളുരുത്തി:സി-മെറ്റ് കോളേജ് ഒഫ് നഴ്സിംഗ് പള്ളുരുത്തിയുടെ കോളേജ് കാമ്പസ്,കേരള ഫയർഫോഴ്സ് സിവിൽ ഡിഫൻസ്, കോളേജ് യൂണിയൻ, എൻ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ക്ളാസും നടത്തി. കൗൺസിലർ പി.ആർ.രചന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മാഗി സേവ്യർ അദ്ധ്യഷയായി. മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ജി.എസ്. റാണി സ്വാഗതവും ജീപ്സി ബേബി നന്ദിയും പറഞ്ഞു.