co-operative-medical-cent
നീറിക്കോട് സഹകരണ ബാങ്കിന്റെ സഹകരണ മെഡിക്കൽ സെന്റർ ഹൃദ്രോഹ വിദഗ്ധൻ ഡോ: ജോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: നീറിക്കോട് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്ന് ആരംഭിക്കുന്ന സഹകരണ മെഡിക്കൽ സെന്റർ ഹൃദ്രോഗ വിദഗ് ദ്ധൻ ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ അദ്ധ്യക്ഷനായി. ബോർഡംഗം കെ.വി. വേണു, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വാർഡ് മെമ്പർ വി.ബി. ജബ്ബാർ,ആലങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, ലതാ പുരുഷൻ, സുനി സജീവൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത് കുമാർ , അസി. രജിസ്ട്രാർ ടി.എം. ഷാജിത , കെ.ജി. ഹരി, സി. എസ്. ദിലീപ് കുമാർ, പി.ആർ. ജയകൃഷ്ണൻ, എൻ.പി. ഷിറാസ് ബാബു, പി.എ. അഷറഫ്, മിനി ബെന്നി, ഉഷ ബാബു, സഫിയ കുഞ്ഞുമുഹമ്മദ്, സെക്രട്ടറി കവിത ജോഷി എന്നിവർ സംസാരി​ച്ചു. ഡോ. അബ്ദുൾ മുനീറിന്റെ സേവനം മെഡിക്കൽ സെന്ററിൽ ലഭിക്കും.