പറവൂർ: ആനച്ചാൽ പുഴയോടു ചേർന്നുള്ള 16 ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്തിയ സ്ഥലത്ത് കോൺഗ്രസ് കൊടികുത്തി. മന്നം - തത്തപ്പിള്ളി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടത്തി. കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ പുഴയോട് ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണ് നികത്താൻ ആരംഭിച്ചത്. കോൺഗ്രസ് പറവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ദിനിൽ തത്തപ്പിള്ളി ഉദ്ഘാടനം ചെയ്തു. ടി.എൻ. ജഗദീശൻ അദ്ധ്യക്ഷത വഹിച്ചു. പോൾ പാറയ്ക്കൽ, വി.ആർ. ഗോപാലകൃഷ്ണൻ, കെ.എ. സുരേഷ്, വി.ജി. ശശിധരൻ, ടി.ജി. സുബ്രഹ്മണ്യൻ, പി.ആർ. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.