കൊച്ചി: കലൂർ മുസ്ലിം ജമാഅത്തിന് കീഴിലെ നാഷണൽ പബ്ലിക് സ്കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി. പത്തു വർഷമായി മികവോടെ പ്രവർത്തിക്കുന്ന സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്ലസ് വൺ, -പ്ലസ് ടു ക്ലാസുകൾ നടത്തുന്നു. മൂന്നു വർഷവും നൂറ് ശതമാനം വിജയം സ്കൂളിന് കൈവരിക്കാനായി.