കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ) കേരള വിഭാഗം, ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജീസ് എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന ഐ.ഇ.ഇ.ഇ ജോബ്‌ഫെയറിന് കൊച്ചി ഇൻഫോപാർക്കിൽ തുടക്കം. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.വി.ശ്രീനിജൻ എം.എൽ.എ, കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം.തോമസ് എന്നിവർ സന്നിഹിതരായി. ജോബ് ഫെയറിൽ 38ലധികം കമ്പനികൾ പങ്കെടുത്തു. 4200 ഓളം ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്.