photo

വൈപ്പിൻ: കനകൾ അടഞ്ഞതിനെ തുടർന്ന് മുരിക്കുംപാടത്ത് റോഡിന്റെ കിഴക്കേ ഭാഗം വെള്ളക്കെട്ടിലായതോടെ സമീപവാസികൾ ദുരിതത്തിൽ. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന മത്സ്യം കയറ്റുമതി കമ്പനികൾ മുരിക്കും പാടം ഹാർബർ മുതൽ ബസ് സ്റ്റോപ്പ് വരെയുള്ള പി. ഡബ്ല്യൂ. ഡി കാനകൾ മണ്ണിട്ട് നികത്തിയതിനാലാണ് വെള്ളക്കെട്ടെന്ന് ആക്ഷേപമുണ്ട്.

കാൽനട യാത്രക്കാർക്ക് നിലവിൽ നടന്നു പോകാ സാധിക്കുന്നില്ല. സ്വകാര്യ ടെലഫോൺ കമ്പനികളും കാനയിൽ പോസ്റ്റുകൾ ഇട്ട് നീരോഴുക്ക് തടസപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പുതിയ വികസ പദ്ധതി പ്രകാരം റോഡിന്റെ ഇരുവശവും കാനകൾ ഉയർത്തി പുതിയ സ്ലാബ് ഇട്ട് നടപ്പാത മോടിപിടിപ്പിക്കുന്നത് ഈ പ്രദേശത്ത് നടപ്പാക്കിയാൽ വെള്ളക്കെട്ട് ഒഴിവാകും. തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശത്തെ പഞ്ചായത്ത് അംഗം അഡ്വ. ഡോൾ ഗോവ് പി. ഡബ്ല്യൂ. ഡി എൻജിനിയർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല.