anoop
പി.ജി. അനൂപ് (പ്രസിഡന്റ്)

ആലുവ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയഷൻ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അനുകൂല പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജില്ലാ - സംസ്ഥാന നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 24 പേരും എൽ.ഡി.എഫ് അനുകൂലികളാണ്.

എൽ.ഡി.എഫ് പക്ഷ പാനലിന് 182 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് അനുകൂലികൾക്ക് 84 വോട്ട് മാത്രമാണ് ലഭിച്ചത്. തോട്ടുമുഖം വൈ.എം.സി.എയിൽ നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സംസ്ഥാന പ്രസിഡന്റ് കെ. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മി​ഷണർ പി.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. കിടപ്പാടം ഇല്ലാത്ത നാല് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമിവീതം നൽകിയ റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.വി. ബേബിയെ ആദരിച്ചു.

ഭാരവാഹികളായി പി.ജി. അനൂപ് (പ്രസിഡന്റ്), ടി.എക്സ്. ജസ്റ്റിൻ (വൈസ് പ്രസിഡന്റ്), എം.ആർ. രാജേഷ് (സെക്രട്ടറി), എൻ.കെ. മണി (ജോയിന്റ് സെക്രട്ടറി), ബിബിൻ ബോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.