 അന്വേഷണം ഊർജിതമാക്കണമെന്ന് ബി.ജെ.പി

തൃക്കാക്കര: വ്യാജരേഖ ചമച്ച് പണംതട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തൃക്കാക്കര എം.എൽ.എ ഓഫീസുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. എം.എൽ.എ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നതായി ഡി.വൈ.എഫ്.ഐ തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയേറ്റ് ആരോപിച്ചു.

കേസിൽ പൊലീസ് അന്വേഷണം ഉർജിതമാക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റിഅംഗം ടി.ബാലചന്ദ്രൻ ആവശ്യപ്പെട്ടു. എം.എൽ.എ ഓഫീസിന്റെ പങ്കും അന്വേഷിക്കണം.