തൃക്കാക്കര: ഭൂമി തരംമാറ്റത്തിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽപേരിലേക്ക്. തൃക്കാക്കര അസി.കമ്മിഷണർ പി.വി. ബേബി, സി.ഐ ആർ.ഷാബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാഹിമിനെ (29) കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. വ്യാജരേഖകൾ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.
കങ്ങരപ്പടിയിൽ 92 സെന്റ് നിലം കരഭൂമിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഫാ.വർഗീസ് ജോണിൽ നിന്ന് 2.75 ലക്ഷം രൂപ വാങ്ങുകയും തഹസിൽദാറിന്റെ പേരിലെ വ്യാജ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തകേസിലാണ് ഹാഷിം പിടിയിലാകുന്നത്.