1

തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളുടെ ആശയപഠനം ലക്ഷ്യമാക്കി പി.ഗോവിന്ദപിള്ളയുടെ പേരിൽ പി.ജി പഠന കേന്ദ്രം തുറന്നു. പഠന കേന്ദ്രം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.പഠനകേന്ദ്രം പ്രസിഡന്റ് അഡ്വ.കെ.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.ദിനേശ് മണി, അഡ്വ.എ.ജി.ഉദയകുമാർ, പഠനകേന്ദ്രം സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ്, കെ.ടി.സാജൻ എന്നിവർ സംസാരിച്ചു.