മൂവാറ്റുപുഴ: മീങ്കുന്നം പബ്ലിക് ലൈബ്രറിക്ക് കീഴിലെ കാർമ്മൻ വനിതാ വേദിയുടെ ഒന്നാം വാർഷികാഘോഷം മീങ്കുന്നം ചർച്ച് വികാരി ഫാ.ജോർജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇമ്മാനുവേൽ എം.ടി.അദ്ധ്യക്ഷത വഹിച്ചു.വനിതാവേദി സെക്രട്ടറി ടീന ബിബീഷ് സ്വാഗതം പറഞ്ഞു. റിട്ട.ഹെഡ്മാസ്റ്റർ ഷാജി ജോൺ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി പ്രസിഡന്റ് എൽബി ജിബിൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആൽബി ആൽബിൻ, വിഷ്ണു, ജാൻസിമാത്യു, സിബികുര്യാക്കോസ്, വനിതവേദി ചെയർപേഴ്സൺ റാണി ജയ്സൺ, വൈസ് പ്രസിഡന്റ് മോഹനവല്ലി എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു.