മരട്: യുവ അഭിഭാഷകയെ വിവാഹവാഗ്ദാനം നൽകി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നോർത്ത് പറവൂർ ചെങ്ങമനാട് മുക്കണ്ണിക്കൽ വീട്ടിൽ മനോജ് ഫ്രാൻസിസിനെ (45) മരട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കെതിരെ സമാനരീതിയിൽ വേറെയും കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

എറണാകുളം അസി.പൊലീസ് കമ്മിഷണർ രാജ്കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘത്തിൽ മരട് എസ്.എച്ച്.ഒ എഫ്. ജോസഫ് സാജൻ, എസ്.ഐമാരായ റിജിൽ എം. തോമസ്, സി.പി.ഒമാരായ അരുൺരാജ്, രതീഷ്, വിനോദ് വാസുദേവൻ എന്നിവരുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.