കളമശേരി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.എം.എസ് കളമശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച തിലക് ജയന്തി ശ്രമശക്തി സംഗമം അമൃത് മഹോത്സവം സംസ്ഥാന സംഘാടക സമിതി സെക്രട്ടറി സി.ജി.കമലാകാന്തൻ ഉദ്ഘാടനം ചെയ്തു. ട്രാൻസ് വോയ്സ് ഗ്രൂപ്പ് എം.ഡി എസ്.ശശിധര മേനോൻ മുഖ്യാതിഥിയായി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ, വ്യാപാരി വ്യവസായി സംഘ് ജില്ലാ സെക്രട്ടറി എം.കെ.മുരുകൻ, മേഖലാ പ്രസിഡന്റ് ടി.ആർ.മോഹനൻ, സെക്രട്ടറി ഷിബു, വൈസ് പ്രസിഡന്റ് ശിവദാസ് എന്നിവർ സംസാരിച്ചു.