കളമശേരി:മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കായികവികസന പദ്ധതിയുടെ ഏലൂർ നഗരസഭാ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എ.ഷെറിഫ്, പി.എം.അയൂബ്, എസ്. ഷാജി, സെക്രട്ടറി പി.കെ.സുഭാഷ്, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, കെ.ഗോപകുമാർ, ചന്ദ്രികാ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എ.ഡി.സുജിൽ, സെക്രട്ടറിയായി പി.എ.ഷെറീഫ്, കോ ഓർഡിനേറ്ററായി കെ.എൻ.സതീശൻ, കൺവീനറായി സോണി തോമസ്, ടെക്നിക്കൽ കമ്മിറ്റി കൺവീനറായി പി.ബി. ഗോപിനാഥ് എന്നിവരെ തിരഞ്ഞെടുത്തു.