കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 25,26,27 തിയതികളിൽ വൈകിട്ട് 4 മുതൽ 6 വരെ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ഒൗഷധക്കഞ്ഞി വിതരണം നടത്തും. കർക്കടക മാസത്തിൽ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ മരുന്നുകഞ്ഞി വിതരണവുമുണ്ട്. ആവശ്യമുള്ളവർ ഓഫീസിൽ നേരിട്ടോ, 0484-2806082,9249317156, 8129763016 എന്നീ നമ്പരുകളിലേക്കോ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.