
കൊച്ചി: റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെന്നിഫർ ജോൺസിന്റെ സാന്നിദ്ധ്യത്തിൽ ഐ റൺ 3.0 എന്ന മാരത്തൺ സംഘടിപ്പിച്ച് റോട്ടറി ക്ലബ് കൊച്ചിൻ ഡൗൺ ടൗൺ. ഇന്നലെ രാവിലെ ആറിന് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നിന്നാരംഭിച്ച മരത്തണിൽ റോട്ടറി അംഗങ്ങൾക്ക് പുറമേ വിദ്യാർത്ഥികളും കായികതാരങ്ങളും പങ്കെടുത്തു. ജെന്നിഫർ ജോൺസ്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ ചേർന്ന് പച്ചക്കൊടി വീശി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്മോഹൻ നായർ, ദിനേശ് തമ്പി, ആർ. മാധവ് ചന്ദ്രൻ സി.എസ്. കർത്ത എന്നിവർ നേതൃത്വം നൽകി.