
കൊച്ചി: മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ ദി ബാറ്റ്മാൻ പ്രൈം വിഡിയോയിൽ മലയാളത്തിലും ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ലഭ്യമാകും. ഈമാസം 27നാണ് പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കുന്നത്. മികച്ച പ്രകടനവും സംഘട്ടനങ്ങളും സംഗീതവും ചേർന്നതാണ് ബാറ്റ്മാൻ.
പ്രശസ്ത നടൻ റോബർട്ട് പാറ്റിൻസൺ ഗോതം സിറ്റിയുടെ വിജിലന്റ് ഡിറ്റക്ടീവ്, ശതകോടീശ്വരൻ ബ്രൂസ്‌വെയ്‌ൻ എന്നീ ഇരട്ടവേഷങ്ങളിൽ മറ്റു പ്രമുഖ താരങ്ങൾക്കൊപ്പം ബാറ്റ്മാനിൽ വേഷമിടുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ബാറ്റ്സ്‌മാൻ ലഭ്യമാകും.