കോലഞ്ചേരി: ഐരാപുരം, കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയും മഹാതിലഹോമവും വ്യാഴാഴ്ച നടക്കും. ക്ഷേത്രം മേൽശാന്തി മുണ്ടോർക്കരമന മനുശങ്കർ മുഖ്യ കാർമ്മികനാകും. ബലിതർപ്പണം പുലർച്ചെ 4.30 മുതലും മഹാതിലഹോമം രാവിലെ 6നും തുടങ്ങും. മഹാതിലഹോമത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാം. അന്വേഷണങ്ങൾക്ക്- 9847409804, 9961745337, 9961191090.