തൃക്കാക്കര: എച്ച്.പി.സി.എൽ- എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലെ തർക്കത്തെ തുടർന്ന് യൂണിയനുകൾ 30,31 തിയതികളിൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ) കെ.ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് സമവായമായത്.ഡെപ്യൂട്ടി ലേബർ കമ്മിഷണർ മുഹമ്മദ്‌ സിയാദും വിവിധ തൊഴിലുടമ പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.