
തൃപ്പൂണിത്തുറ: പൂത്തോട്ട എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ (198/92) വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 1103 പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ വനിതാ സംഘം കൺവീനർ വിദ്യാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ലളിത സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. ശാഖായോഗം സെക്രട്ടറി കെ.കെ. അരുൺകാന്ത് മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി രാജമ്മ സുശീലൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെയും കേന്ദ്ര വനിതാ സംഘം സംഘടിപ്പിച്ച കലാമത്സരത്തിലെയും വിജയികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വനിതാ സംഘം കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം മിനി ജയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എൻ.ബി സുജേഷ്, കുമാരി സംഘം ചെയർപേഴ്സൺ സേതു ലക്ഷ്മി, ബാലജനയോഗം പ്രസിഡന്റ് ആദിത്യാ ബിജു എന്നിവർ ആശംസ നേർന്നു. വനിതാ സംഘം ഖജാൻജി മഞ്ജു മണിയൻ കൃതജ്ഞത രേഖപ്പെടുത്തി.